Innocent's facebook old post | സിനിമയില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. രണ്ടു തവണ അര്‍ബുദത്തെ അതിജീവിച്ച് വന്ന ഇന്നസെന്റ് മരണത്തെ കുറിച്ച് പറയുമ്പോള്‍ പോലും കേള്‍ക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ നര്‍മ്മ സംഭാഷണം ഉണ്ട്. 'എറണാകുളത്തേയ്ക്ക് കാറില്‍ യാത്ര ചെയ്തിരുന്ന താന്‍ വഴിയോരത്തെ ഫ്ളക്സ് ബോര്‍ഡ് കണ്ടുഞെട്ടി. ക്രിമറ്റോറിയത്തിനടുത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ ചിത്രം. ആരായാലും അന്തം വിടും. തൊട്ടരികിലിരുന്നു ഭാര്യയെ അതുകാട്ടികൊടുത്ത് ആലീസേ, ഞാന്‍ ചത്തോ എന്നു ചോദിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം
#Innocent #ActorInnocent